• ഈ വെബ്‌ സൈറ്റിൽ നിങ്ങളുടെ വാർത്തകളും പരസ്യങ്ങളും ഉൾപ്പെടുത്താൻ ബന്ധപ്പെടുക 9745515200
Top News
2017 Mar 30
ടൗണിലും പരിസരങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. ഐഐഎം ഗേറ്റ് പരിസരം മുതൽ കുന്നമംഗലം ടൗണിൽ പെരിങ്ങൊളം റോഡ് ജംക്‌ഷൻ വരെ അഞ്ചിടത്താണ് 360 ഡിഗ്രി തിരിയുന്ന ആധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളുടെ കൺട്രോൾ റൂം കുന്നമംഗലം പൊലീസ് സ്റ്റേഷനിലാണ് പ്രവർത്തിക്കുക. ആദ്യ ക്യാമറ പെരിങ്ങൊളം റോഡ് ജംക്‌‌ഷനു സമീപം സ്ഥാപിച്ചു. ലഹരി മരുന്ന് വിൽപന, പൂവാല ശല്യം, നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനുമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകളുടെ പരിപാലനത്തിനടക്കം വ്യാപാരികളുടെയും സഹകരണം പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നമംഗലം ബസ് സ്റ്റാൻഡ്, പ്രധാന ജംക്‌‌ഷനുകള്‍, ടൗണ്‍ എന്നിവിടങ്ങളില്‍ൽ ക്യാമറകൾ ...
2017 Mar 29
ഇരുവഞ്ഞിപ്പുഴയിൽ സിഡബ്ല്യുആർഡിഎം നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതികളെയും ഭാവിയിൽ പുഴയെ മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിന് ഇരുവഞ്ഞിപ്പുഴ പുനരുജ്ജീവന പദ്ധതി ശിൽപശാല നടത്തി. ജോർജ് എം. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിഡബ്ല്യുആർഡിഎം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ഇ.ജെ. ജോസഫ് ആധ്യക്ഷ്യം വഹിച്ചു. ഡോ. പി.എസ്. ഹരികുമാർ, ഡോ. എസ്. ദീപു, ഡോ. മാധവൻ കോമത്ത് എന്നിവർ പ്രസംഗിച്ചു. ഇരുവഞ്ഞിപ്പുഴ കൂട്ടായ്മ നിർമിച്ച പുഴയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രകാശനം ...
2017 Mar 28
വിമുക്തി ജില്ലാതല ഉദ്ഘാടത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സുല്ല് ചൊല്ലാതെ ലഹരിയോട് നാടകം ഒരുങ്ങി. ലഹരി ഉപയോഗം മൂലം കുടുംബ, സാമൂഹിക ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളുടെയും ജീവിത ദുരിതത്തിന്റെയും കഥയാണ് 40 മിനിറ്റ് നാടകത്തിലുടെ അവതരിപ്പിക്കുന്നത്.  അനാമിക എന്ന യുവതിയുടെ ജീവിത കഥയെ ആസ്പദമാക്കി നഗരത്തിൽ നടന്ന ഒരു സംഭവ കഥയാണ് നാടകമാകുന്നത്. മാവൂർ വിജയനാണ് രചനയും സംവിധാനവും. വി.സാബിറയാണ് കോ–ഓർഡിനറ്റർ. കുടുംബശ്രീ പ്രവർത്തകരായ കെ.എം.ഷീന, സുലോചന, കല്യാണി, കെ.ഷീന, അമ്മാളു, സതി, ലീല, റീന, പ്രഭുകുമാർ എന്നിവരാണ് അഭിനേതാക്കൾ. നാടകത്തിന്റെ റിഹേഴ്സൽ ചാത്തമംഗലം പഞ്ചായത്ത് സാംസ്കാരിക കേന്ദ്രത്തിൽ ...
2017 Mar 25
കുടിവെള്ളക്ഷാമം രൂക്ഷമായ കാരന്തൂർ കല്ലറ കോളനി, തെക്കയിൽ നാല് സെന്റ് കോളനി, കല്ലറച്ചാലിൽ, വടക്കുംതല ഭാഗങ്ങളിൽ വെളളമെത്തിക്കുന്ന പൈപ്പ് പൊട്ടി ജലവിതരണം നിലച്ചു. ഇരുനൂറ്റന്‍പതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന പൈപ്പ് ലൈൻ തകർന്നതും പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയിലുള്ള റോഡിൽ കുഴിയെടുക്കുന്നതിന് അനുമതി ലഭിക്കാത്തുമാണ് പ്രതിസന്ധിക്കിടയാക്കിയത്.  പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കുടിവെള്ള വിതരണം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതുവരെ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കണമെന്നും കുന്നമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബാബു നെല്ലുളി അധ്യക്ഷത ...
Events
No results found.
2016-09-14   തിരുവോണം - ബാങ്ക് അവധി
2016-09-16   ഗുരു ജയന്തി - ബാങ്ക് അവധി
2016-09-19   തിങ്കൾ - സ്‌കൂൾ തുറക്കുന്നു
2016-09-21   (ബുധൻ) ഗുരു സമാധി - ബാങ്ക് അവധി
Recent 'Tips And Tricks'
No results found.